കോട്ടയം: പി.ജെ. ജോസഫിന്റെയും ജോസഫ് ഗ്രൂപ്പിന്റെയും ക്ഷണം ആത്മര്ഥമായിട്ടുള്ളതല്ലെന്ന് ജോസ് പറഞ്ഞു.
ധൂര്‍ത്ത പുത്രന് മടങ്ങി വന്നാല്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്. പരിഹസിക്കാന്‍ വേണ്ടി മാത്രമാണ് ആ ക്ഷണം. പി.ജെ ജോസഫിന് 50 വര്‍ഷം പൂര്‍ത്തിയാക്കാന്‍ കുറച്ചു നാള് കൂടി മതിയായിരുന്നു. അത് അനുവദിക്കാത്ത മകന് ധൂര്‍ത്ത പുത്രനാണോ സ്വാര്‍ഥ പുത്രനാണോ എന്നു പറയണമെന്നും ജോസ് കെ. മാണി ചോദിച്ചു.
പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിക്ക് പേരും ചിഹ്നവും നഷ്ടമാകുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതില്‍ ആശങ്കയില്ലെന്നും ക്ലോസ് 10 എ പ്രകാരം ആറു വര്‍ഷത്തേക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.